ന്യൂഡൽഹി: കർശന നടപടികൾ സ്വീകരിച്ചാൽ രാജ്യത്ത് കോവിഡിെൻറ മൂന്നാം തരംഗമുണ്ടാവില്ലെന്ന് കേന്ദ്രസർക്കാറിെൻറ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവൻ. ശ്രദ്ധയോടെ മുന്നേറിയാൽ മൂന്നാം തരംഗത്തെ ഇന്ത്യക്ക് പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കോവിഡിെൻറ മൂന്നാം തരംഗം ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങും. ചിലപ്പോൾ മൂന്നാം തരംഗം ഉണ്ടായില്ലെന്നും വരാം. പ്രാദേശികതലത്തിൽ സ്വീകരിക്കുന്ന നടപടികൾക്കനുസരിച്ചാവും മൂന്നാം തരംഗത്തിെൻറ ഭാവി. ഇതിനായി നഗരങ്ങളിൽ തുടങ്ങി സംസ്ഥാനതലങ്ങളിൽ വരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്ത് മഹാരാഷ്ട്ര, യു.പി, ഡൽഹി, രാജസ്ഥാൻ, ചത്തീസഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹുജ പറഞ്ഞു.
പഞ്ചാബ്, ജമ്മുകശ്മീർ, അസം, ഹിമാചൽപ്രദേശ്, പുതുച്ചേരി, മേഘാലയ, ത്രിപുര അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. 24 സംസ്ഥാനങ്ങളിലും ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. ഒമ്പത് സംസ്ഥാനങ്ങളിൽ അഞ്ചിനും 15നും ഇടയിലാണ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ അഞ്ച് ശതമാനത്തിന് താഴെ പോസിറ്റിവിറ്റി നിരക്കുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.