പ്രതീക്ഷാകിരണം; കോവിഡ്​ കേസുകളിൽ 10​ ശതമാനം സുഖപ്പെട്ടു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​-19 ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​േ​മ്പാ​ഴും ആ​ശ്വാ​സ​മാ​യി രോ ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​രു​ന്നു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ 92 പേ​ർ സു​ഖ​പ്പെ​ട്ട​താ​യാ​ണ്​ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​​​െൻറ ക​ണ​ക്ക്. ഇ​ത്​ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ ബാ​ധി​ത​രു​ടെ 10​ ശ​ത​മാ​ന​ത്തോ​ളം വ​രും.

രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ 25 പേ​ർ മ​ഹാ​രാ​ഷ്​​ട്ര​യി​ലും 21 പേ​ർ കേ​ര​ള​ത്തി​ലും​നി​ന്നു​ള്ള​വ​രാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു. 27 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്​ 867 പേ​രാ​ണ്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ 10​ ശ​ത​മാ​നം പേ​ർ സു​ഖ​പ്പെ​ട്ട​ത്​ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യാ​ണ്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക​രു​തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ 1.24 ല​ക്ഷം പേ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​പ്പോ​ൾ 3238 പേ​രാ​ണ്​ സു​ഖം​പ്രാ​പി​ച്ച​ത്. ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും ഏ​താ​ണ്ട്​ ഒ​രേ സ​മ​യ​മാ​ണ്​ കോ​വി​ഡ്​-19 ബാ​ധി​ച്ച​തെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ 2.61​ ശ​ത​മാ​നം പേ​ർ​ക്കു​മാ​ത്ര​മാ​ണ്​ രോ​ഗം ശ​മി​ച്ച​ത്.

Tags:    
News Summary - covid recovery india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.