ചെന്നൈ: തമിഴ്നാട് കൃഷിമന്ത്രി ആർ. ദൊരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. ഒക്ടോബർ 13ന് കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ശനിയാഴ്ച രാത്രി മരിക്കുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹത്തിെൻറ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ശനിയാഴ്ച 11.15ഒാടെ മരിക്കുകയായിരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. സംസ്കാരം ജന്മനാടായ തഞ്ചാവൂർ ജില്ലയിലെ രാജഗിരിയിൽ നടക്കും.
തഞ്ചാവൂർ ജില്ലയിലെ പാപനാശം മണ്ഡലത്തെ 2006 മുതൽ മൂന്നുവട്ടം പ്രതിനിധീകരിച്ച ഇദ്ദേഹം എ.ഐ.എ.ഡി.എം.കെയുടെ ശക്തനായ നേതാവ് കൂടിയായിരുന്നു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ദൊരൈക്കണ്ണിന് ആദാരാജ്ഞലികൾ നേർന്നു. ഗവർണർക്ക് ആഗസ്റ്റിൽ കോവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.