Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 12 പേരിൽ കോവിഡ് ഒമിക്രോൺ വകഭേദം
ചെന്നൈ: തമിഴ്നാട്ടിൽ 12 പേരിൽ കോവിഡ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. എട്ടു പേർക്ക് ബിഎ 5 വകഭേദവും നാലുപേർക്ക് ബിഎ 4 വകഭേദവുമാണ് കണ്ടെത്തിയത്. 139 സാമ്പിളുകളാണ് ജനിതക ശ്രേണീ പരിശോധനക്കായി അയച്ചിരുന്നത്.
തമിഴ്നാട്ടിൽ ആദ്യമായാണ് ബിഎ 5 വകഭേദം കണ്ടെത്തിയത്. സംസ്ഥാനത്ത് നിലവിലുള്ള 790 കോവിഡ് ബാധിതരിൽ 46 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആറുപേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.