Posted On
date_range Updated On
date_range കോവിഡിൽ നിന്ന് മുക്തി നേടിയവർ 86; ചികിത്സയിൽ കഴിയുന്നവർ 867
ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 979 പേർക്കു രോഗം ബാധിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 25 പേർ മരിച്ചു. 867 പേർ ചികിത്സയിലാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രോഗം ഭേദപ്പെട്ടവർ 10 ശതമാനത്തോളമുണ്ടെന്നത് ആശ്വാസകരമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 186 രോഗികള്‍ ഇവിടെയുണ്ട്. ആറു പേർ മഹാരാഷ്ട്രയിൽ മരിച്ചു. 25 പേർക്കു രോഗം മാറി. കേരളത്തിൽ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേർക്കു രോഗം ഭേദമായി. ഒരാൾ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.