കോവിഡ്​ പോരാളികൾക്ക്​ ആദരവുമായി കൊൽക്കത്തയിൽ 'കോവിഡ്​ മ്യൂസിയം' ഒരുങ്ങും

കൊൽക്കത്ത: കോവിഡ്​ മുൻനിര പോരാളികൾക്ക്​ ആദരവുമായി കൊൽക്കത്തയിൽ 'കോവിഡ്​ മ്യൂസിയം' ഒരുക്കും. ഒരു വർഷമായി തുടരുന്ന കോവിഡ്​ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ട മുൻനിര പോരാളികൾക്ക്​ ആ​ദരവ്​ അർപ്പിച്ചായിരിക്കും മ്യൂസിയം തയാറാക്കുക.

പി.പി.ഇ കിറ്റ്​, മാസ്​ക്​, ഗ്ലൗസ്​, സാനിറ്റൈസർ തുടങ്ങിയവയും മറ്റു അവശ്യവസ്​തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന്​ ​പശ്ചിമബംഗാൾ ഡോക്​ടേർസ്​ ഫോറം ഭാരവാഹി ഡോ. രാജീവ്​ പാണ്ഡെ അറിയിച്ചു.

സർക്കാറിന്​ മ്യൂസിയം ഒരുക്കാനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'100ൽ അധികം വർഷത്തിന്​ ശേഷമാണ്​ ഒരു മഹാമാരി പടർന്നുപിടിക്കുന്നത്​. നമ്മുടെ മുത്തച്ഛനോ മുത്തശ്ശിയോ പോലും ഇത്തരമൊരു കാലഘട്ടത്തിന്​ സാക്ഷിയായിട്ടില്ല' -രാജീവ്​ പാണ്ഡെ പറഞ്ഞു.

കോവിഡ്​ ബാധിച്ച്​ സംസ്​ഥാനത്ത്​ മാത്രം ഏകദേശം 90ഓളം ഡോക്​ടർമാർ മരിച്ചു. മറ്റുള്ളവയെപ്പോലെ ഈ സമയവും, ഇതിൽ പോരാടിയവരെയും വിസ്​മരിക്കും. ഇവരുടെ ത്യാഗങ്ങൾ മറക്കാൻ ഭാവി തലമുറയെ അനുവദിക്കരുത്​. ഇതാണ്​ മ്യൂസിയം ഒരുക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Covid museum to be set up in Kolkata to honour doctors and frontline workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.