ന്യൂഡൽഹി: യുദ്ധം നടക്കുേമ്പാൾ ഭടൻമാരെ അസന്തുഷ്ടരാക്കരുതെന്നും എന്തെങ്കിലും വഴിയുണ്ടാക്കി അവരുടെ പരാതികൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും, ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡോക്ടർമാർ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോവിഡിനെതിരായ പോരാട്ടത്തിെൻറ മുൻനിര ഭടൻമാരായ ആരോഗ്യപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണെന്നും, ഇക്കാര്യത്തിൽ കോടതി ഇടപെടുന്നതിലുപരി സർക്കാർ തന്നെ പരിഹാരം കാണണമെന്നും കോടതി വ്യക്തമാക്കി.
ശമ്പളം വൈകുന്നതിനെതിരെയും താമസസൗകര്യത്തിലെ അപര്യാപ്തതക്കെതിരെയും 14 ദിവസത്തെ ക്വാറൻറീൻ ഇല്ലാതാക്കുന്നതിനെതിരെയും ഒരു ഡോക്ടർ സമർപ്പിച്ച ഹരജയിലാണ്, ജസ്റ്റിസ് അശോക് ഭൂഷൺ, എസ്.കെ. കൗൾ, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘‘മൂന്നു മാസമായി ഡൽഹിയിലെ ചില ആശുപത്രികളിൽ ഡോക്ടർമാർക്ക് ശമ്പളം കിട്ടിയിട്ട്. മറ്റു പലയിടത്തും ആരോഗ്യപ്രവർത്തകർ സമരത്തിലാണ്. സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനു കോടതി ഇടപെടേണ്ടതില്ല’’ -ബെഞ്ച് വിശദീകരിച്ചു.
പി.പി.ഇ കിറ്റുകൾ അടക്കം ലഭ്യമാക്കി ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്നും അതിനാൽ 14 ദിവസ ക്വാറൻറീൻ ആവശ്യമില്ലെന്നും സ്വയസുരക്ഷ ഉറപ്പാക്കേണ്ടത് വ്യക്തികൾ തന്നെയാണെന്നും കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. മറ്റു മികച്ച അഭിപ്രായമുണ്ടെങ്കിൽ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാറിെൻറ ഈ നിലപാട് ശാസ്ത്രീയമല്ലെന്നാണ് ഹരജിക്കാരുടെ വാദം. വിഷയത്തിൽ അടുത്ത വാദം അടുത്ത ആഴ്ച കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.