ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 കടക്കുമെന്ന് പഠനം. മെയ് പകുതിയോടെ പ്രതിദിന മരണം 5000ത്തിലെത്തുമെന്നാണ് അമേരിക്കയിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ മൂന്ന് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുമെന്നും പഠനത്തിൽ പറയുന്നു.
'കോവിഡ് 19 പ്രൊജക്ഷൻസ്' എന്ന പേരിൽ വാഷിങ്ടൺ യൂനിവേഴ്സിറ്റിയിലെ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനാണ് പഠനം നടത്തിയത്. ഈ വർഷം ഏപ്രിൽ 15നായിരുന്നു പഠനഫലം പുറത്ത് വിട്ടത്. ഇന്ത്യയിലെ കോവിഡിന്‍റെ രണ്ടാം തരംഗത്തെ തടയാൻ വാക്സിനേഷന് കഴിയുമെന്നും പഠനത്തിൽ പറയുന്നുണ്ട്.
വരുന്ന ആഴ്ചകളിൽ കോവിഡ് ഇന്ത്യയിൽ കൂടുതൽ രൂക്ഷമാകുമെന്നും യൂനിവേഴ്സിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. ജൂലൈ അവസാനത്തോടെ ഇന്ത്യയിലെ കോവിഡ് മരണം ആറ് ലക്ഷം കടക്കുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.