മുംബൈ: രണ്ടു മലയാളികൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 26 ആയി. നവിമുംബൈയിലെ സി.ബി.ഡി ബേലാപ്പുരിൽ പെരിന്തൽമണ്ണ, പാതായിക്കര കൃഷ്ണനിലയത്തിൽ പരേതനായ വാസു നാരായണെൻറ ഭാര്യ ജാനകി (77), താണെ, ശാന്തിനഗറിലുള്ള തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷൺമുഖം ഷെട്ടിയാർ (70) എന്നിവരാണ് മരിച്ചത്.
ഒരു മാസമായി കൽവ സഫേർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷൺമുഖം. രണ്ടാം പരിേശാധനയുടെ ഫലം പ്രതീക്ഷിച്ചുനിൽക്കെയായിരുന്നു മരണം. രോഗം സ്ഥിരീകരിച്ച ഭാര്യ ശാന്ത വീട്ടിൽ ക്വാറൻറീനിലാണ്. മക്കളായ ഷിബിൻ, ഷൈബു എന്നിവർ ഗൾഫിലാണ്. കാമോത്തെ എം.ജി.എം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാനകി വാസു ഞായറാഴ്ചയാണ് മരിച്ചത്. ബേലാപ്പുരിൽ മകൻ ഉണ്ണികൃഷ്ണനോടൊപ്പമാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.