Posted On
date_range Updated On
date_range ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി
ഹൈദരാബാദ്: കോവിഡ് വ്യാപനം തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ കർഫ്യൂ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കർഫ്യൂ നീട്ടിയത്. നിലവിൽ പ്രഖ്യാപിച്ച കർഫ്യു ജൂൺ 10ന് അവസാനിക്കാനിരിക്കെയാണ് കർഫ്യു നീട്ടിയത്. മെയ് അഞ്ചിനാണ് ആന്ധ്രയിൽ കർഫ്യു പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് കർഫ്യു നീട്ടാൻ ധാരണയായത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം രാവിലെ 8 മുതൽ 2 മണിവരെയുമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.