കൊച്ചി: പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വേണമെന്ന കേരളത്തിെൻറ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം. പ്രവാസികളെ 14 ദിവസവും സർക്കാർ ക്വാറൻറീനിൽ താമസിപ്പിക്കണമെന്നും അതിൽ ഇളവ് ചെയ്യാനാകില്ലെന്നും കേന്ദ്രം ഹൈകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പ്രവാസികളെ ഏഴു ദിവസം സർക്കാർ ക്വാറൻറീനിലും ശേഷമുള്ള ഏഴു ദിവസം വീടുകളിലും നിരീക്ഷണത്തിലാക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിെൻറ ആവശ്യം. കേന്ദ്രത്തിെൻറ നിർദേശം ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് ചെയ്യാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിെൻറ ആവശ്യം വിദഗ്ദ സമിതി പരിശോധിച്ച ശേഷമാണ് കേന്ദ്രം തീരുമാനം അറിയിച്ചത്. കോവിഡ് നിയന്ത്രണം സംബന്ധിച്ച് കേന്ദ്രത്തിെൻറ നിർദേശങ്ങൾ പിന്തുടരുകയാണ് വേണ്ടതെന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.