അൽശിഫ ആശുപത്രി
ന്യൂഡൽഹി: കോവിഡ് രണ്ടാം വരവിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യ തലസ്ഥാനത്തിന് കീഴിൽ മാതൃകയായി ഒരു ആശുപത്രി. ജാമിഅ നഗർ അബുൽ ഫസൽ എൻേക്ലവിലുള്ള അൽശിഫ ആശുപത്രിയാണ് സാധാരണക്കാരായ രോഗികൾക്ക് അത്താണിയായി മാറുന്നത്.
കോവിഡ് ചികിത്സയിൽ രാജ്യത്തെ മുൻനിര ആശുപത്രികൾക്കൊപ്പം സേവനനിരതമായ അൽശിഫ മൾട്ടി-സ്പെഷാലിറ്റി ആശുപത്രി രണ്ട് മെഡിക്കൽ ഓക്സിജൻ ഉൽപാദന പ്ലാൻറ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. 80 ലക്ഷം രൂപയുടെ പദ്ധതിയാണ് ആശുപത്രി അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്.
2011ലാണ് ആശുപത്രി സ്ഥാപിതമാകുന്നത്. കോവിഡ് രണ്ടാം വരവിൽ കോവിഡ് ചികിത്സക്കായി 49 ബെഡുകൾ ആശുപത്രി മാറ്റിവെച്ചിരുന്നു. അതിഗുരുതരാവസ്ഥയിലുള്ള 15 കോവിഡ് രോഗികൾ ഇവിടെനിന്നും ചികിത്സ പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. ഒരിക്കൽ പോലും ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ ആശുപത്രി അധികൃതർ ഇടവരുത്തിയില്ല.
അധികൃതരുമായി യഥാസമയം ഇടപെട്ട് എല്ലാ സൗകര്യങ്ങളും ഒരുക്കാനായതാണ് മെച്ചപ്പെട്ട ചികിത്സ നൽകാൻ സഹായകമായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് ജാവേദ് പറയുന്നു. ഹ്യൂമൻ വെൽഫെയർ ട്രസ്റ്റാണ് ആശുപത്രിക്ക് പിന്നിലെ ചാലകശക്തി. സാമ്പത്തികനേട്ടം മുഖ്യലക്ഷ്യമല്ലാത്തതിനാൽ ജനപക്ഷത്തുനിന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുന്നുണ്ടെന്ന് ഡോ. ജാവേദ് പറയുന്നു.
കൊച്ചി: ഡൽഹിയിൽ കോവിഡ് രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യത വർധിക്കുന്ന സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിനായി 50 ബെഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളൻറിയേഴ്സ് രംഗത്ത്.
ഇതിെൻറ ഭാഗമായി ന്യൂഡല്‍ഹിയിലെ അൽശിഫ മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രിയുമായി ധാരണാപത്രം ഒപ്പിട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും തീവ്ര പരിചരണം ആവശ്യമുള്ളവരുമായ രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം. മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആസ്റ്റര്‍ സഹായിക്കും, ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല അല്ശഫിയ്ക്കുമായിരിക്കും.
കിടക്കകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫീല്‍ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് ഫണ്ട് ഉപയോഗിക്കും. നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ അതിവേഗ നടപടികള്‍ ആവശ്യമാണെന്നും ഏതാനും കുടുംബങ്ങളുടെയെങ്കിലും പ്രിയപ്പെട്ടവരുടെ ജീവനുകള്‍ നഷ്്ടപ്പെടുന്നതില്നിന്ന് രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.