കോവിഡ്​: പഞ്ചാബിലെ കേസുകൾ 81 ശതമാനവും യു.കെ വകഭേദം

ന്യൂ​ഡ​ൽ​ഹി: വാ​ക്​​സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​േ​മ്പാ​ഴും കോ​വി​ഡ്​ കേ​സു​ക​ൾ കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,715 പു​തി​യ കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

മ​ഹാ​രാ​ഷ്​​ട്ര, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, ഛത്തി​സ്‌​ഗ​ഢ്, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്​ പ്ര​തി​ദി​ന കേ​സു​ക​ളി​ൽ വ​ർ​ധ​ന. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 24,645 പേ​ർ​ക്കും പ​ഞ്ചാ​ബി​ൽ 2299 പേ​ർ​ക്കും ഗു​ജ​റാ​ത്തി​ൽ 1640 പേ​ർ​ക്കും പു​തു​താ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ഞ്ചാ​ബി​ലെ പു​തി​യ രോ​ഗി​ക​ളി​ൽ 81 ശ​ത​മാ​ന​വും യു.​കെ വ​ക​ഭേ​ദ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്​ പ​റ​ഞ്ഞു. 401 സാ​മ്പി​ളാ​ണ്​ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. യു.​കെ വ​ക​ഭേ​ദം വ​ന്ന കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പി​ൽ പ്രാ​യ​പ​രി​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യു​വാ​ക്ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ അ​മ​രീ​ന്ദ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ഇ​ന്ത്യ​യി​ലെ മൊ​ത്തം സ​ജീ​വ കേ​സു​ക​ൾ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നുേ​ശ​ഷ​മാ​ണ്​ വീ​ണ്ടും ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്.

രാ​ജ്യ​ത്തെ മൊ​ത്തം സ​ജീ​വ കേ​സു​ക​ളി​ൽ 75.15 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​ട്ര, കേ​ര​ളം, പ​ഞ്ചാ​ബ് എ​ന്നീ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഇ​തു​വ​രെ 1,11,81,253 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 95.67 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 29,785 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 199 പേ​രാ​ണ്​ മ​രി​ച്ച​ത്. യു.​കെ, ബ്ര​സീ​ൽ, ആ​​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ഗം വ​ന്ന 795 കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Covid: 81 per cent of cases in Punjab are UK variants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT