ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ലോക്ഡൗണിൽ. ഇന്ത്യയില െ 560 ജില്ലകളിലെ ജനങ്ങളാണ് ലോക്ഡൗണിൽ തുടരുന്നത്. ഏകദേശം 1.2 ബില്യൺ ഇന്ത്യക്കാർ വീടുകളിൽ തുടരുന്നുവെന്നാണ് കണക്കുകൾ.
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പടെ 32 സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ കുറച്ച് സംസ്ഥാനങ്ങൾക്ക് മാത്രമാണ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇത് വ്യാപിക്കുകയാണ്. ഇന്ത്യയിൽ നാലിൽ മൂന്ന് ജനങ്ങളും വീട്ടിലിരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ മുഴുവൻ വിമാനങ്ങളും തീവണ്ടികളും മാർച്ച് 31 വരെ സേവനം നിർത്തിയിട്ടുണ്ട്. ചരക്ക് തീവണ്ടികൾ മാത്രമാവും ഇക്കാലയളവിൽ സർവീസ് നടത്തുക. സംസ്ഥാന അതിർത്തികളിലും ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ 492 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.