കോവിഡ് വാക്സിൻ: രണ്ടാമത്തെ ട്രയൽ ​റ​ണ്‍ വെള്ളിയാഴ്ച

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ട്രയൽ ​റ​ണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവൻ ജില്ലകളിലാണ് ട്രയൽ റൺ നടക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡ് വാക്സിൻ ഇന്‍റലിജൻസ് നെറ്റ്‌വർക്ക് (കോ-വിൻ) ആപ്ലിക്കേഷന്‍റെ പ്രവർത്തന സാധ്യത വിലയിരുത്തുകയാണ് ലക്ഷ്യം. 

ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആദ്യത്തെ ട്രയൽ റൺ നടന്നത്. നേരത്തെ, പ​ഞ്ചാ​ബ്, അ​സം, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി​യ റി​ഹേ​ഴ്‌​സ​ല്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

കേരളത്തിൽ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ട്രയൽ ​റ​ൺ നടന്നത്.

വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ നേ​ര​ത്തേ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ, മു​ന്ന​ണി ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മാ​യ​വ​ർ, ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ക്ര​മ​ത്തി​ൽ 30 കോ​ടി പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കു​ക.

'കോ​വി​ഷീ​ൽ​ഡ്'​​ വാ​ക്​​സി​നും  ഹൈ​ദ​രാ​ബാ​ദ്​ ആ​സ്​​ഥാ​ന​മാ​യ ഭാ​ര​ത്​ ബ​യോ​ടെ​ക്, ​ഇ​ന്ത്യ​ൻ ​കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചു​മാ​യി (ഐ.​സി.​എം.​ആ​ർ) ചേ​ർ​ന്ന്​ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വാ​ക്​​സി​നും വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ അ​നു​മ​തി ന​ൽ​കി​യിരുന്നു. ഈ മാസം 13ന് രാ​ജ്യ​ത്ത്​ വാ​ക്​​സി​ൻ വി​ത​ര​ണം തു​ട​ങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

ഇ​ന്ത്യ​യി​ൽ പു​ണെ ആ​സ്ഥാ​ന​മാ​യു​ള്ള സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ന്ത്യ​യാ​ണ്​​ കോ​വി​ഷീ​ൽ​ഡ് വാ​ക്​​സിൽ​ നി​ർ​മി​ക്കു​ന്ന​ത്​. അ​ഞ്ചു​കോ​ടി ഡോ​സ് വാ​ക്​​സി​ൻ ഇ​തി​ന​കം സം​ഭ​രി​ച്ചു ​ക​ഴി​ഞ്ഞ​താ​യി സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ർ പൂ​ന​വാ​ല അ​റി​യി​ച്ചി​രു​ന്നു.

ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ളെ അ​പേ​ക്ഷി​ച്ച്​ കോ​വി​ഷീ​ൽ​ഡ്​ സാ​ധാ​ര​ണ റ​ഫ്രി​ജ​റേ​റ്റ​റിന്‍റെ ഊ​ഷ്​​മാ​വി​ൽ സൂ​ക്ഷി​ക്കാ​മെ​ന്നതും ഒ​രാ​ൾ​ക്ക്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ 1000 രൂ​പ​യേ ചെ​ല​വ്​ വ​രൂ​യെ​ന്ന​തും കോ​വി​ഷീ​ൽ​ഡിന്‍റെ നേ​ട്ട​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.