Photo Credit: REUTERS

'കോവിഡ്​ വാക്​സിന്​ ആരോഗ്യവാൻമാരായ ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കണം'

ന്യൂഡൽഹി: ആരോഗ്യവാൻമാരായ ​ചെറുപ്പക്കാർക്ക്​ 2022 ഒാടെ മാത്രമേ കോവിഡ്​ വാക്​സിൻ ലഭ്യമാകൂവെന്ന്​ ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്​ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. 'വാക്​സിനേഷൻ തുടങ്ങേണ്ടത്​ ആരോഗ്യ പ്രവർത്തകരിലും മുൻനിര പോരാളികളിലുമാണെന്ന്​ എല്ലാവരും അംഗീകരിക്കുന്നു. ശേഷം ഹൈറിസ്​ക്​ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്ക്​ ലഭ്യമാക്കണം. പിന്നീട്​ മറ്റുളളവർക്കും' -അവർ പറഞ്ഞു.

വാക്​സിനേഷൻ നൽകുന്നത്​ സംബന്ധിച്ച്​ നിരവധി നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്​. എന്നാൽ ഞാൻ കരുതുന്നു ആരോഗ്യമുള്ള യുവജനങ്ങൾ വാക്​സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കണം. വാക്​സിൻ ഫലപ്രദമായതിനുശേഷം വാക്​സിനേഷൻ എവിടെനിന്ന്​ തുടങ്ങണമെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്​.

സുരക്ഷിതവും ഫലപ്രദവുമായ വാക്​സിൻ ലഭ്യമാകണമെങ്കിൽ 2021 വരെ കാത്തിരിക്കണം. അവ പരിമിതമായി മാത്രമേ ലഭ്യമാകൂ. കൂടാതെ ഹൈറിസ്​ക്​ വിഭാഗത്തിൽപ്പെട്ടവർക്ക്​ വാക്​സിൻ ആദ്യം ലഭ്യമാക്കുകയും വേണം. ജനുവരി ആദ്യമോ ഏപ്രിൽ ആദ്യമോ ലഭ്യമാക്കുമെന്നാണ്​ ചിന്തിക്കുന്നത്​. എന്നാൽ ആ സമയത്തിനുള്ളിൽ എല്ലാം സാധാരണ നിലയിലാകുമെന്ന്​ ചിന്തിക്കാൻ കഴിയില്ല -അവർ പറഞ്ഞു.

രാജ്യങ്ങൾ വാക്​സിനേഷന്​ ആദ്യം പരിഗണന നൽകുന്നത്​ വിവിധ വിഭാഗത്തിൽപ്പെട്ടവർക്കാണ്​​. ചൈന ജൂലൈയോടെ സൈന്യത്തിനും പിന്നീട്​ സർക്കാർ ഉദ്യോഗസ്​ഥർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്​സിൻ ലഭ്യമാക്കുമെന്ന്​ കരുതുന്നു. റഷ്യ ആരോഗ്യപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കായിരിക്കും ആദ്യ പരിഗണന നൽകുക. ഇന്ത്യയിൽ ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കുമായിരിക്കും ആദ്യ പരിഗണന നൽകുകയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞിരുന്നു. ഡോക്​ടർമാർ, നഴ്​സുമാർ, ശുചീകരണ തൊഴിലാളികൾ, ആശ വർക്കർമാർ തുടങ്ങിയവർക്കായിരിക്കും മുൻഗണന.

Tags:    
News Summary - Covid 19 vaccine Healthy young people may have to wait till 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.