Posted On
date_range Updated On
date_range ഇന്ത്യയിൽ 26,506 പുതിയ കോവിഡ് രോഗികൾ; 475 മരണം
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 26,506 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7.93 ലക്ഷമായി ഉയർന്നു. യു.എസിനും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം.
475 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 21,604 ആയി . 2,76,685 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 4,95,513 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 2.30 ലക്ഷം പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 9,667 പേർ മരിക്കുകയും ചെയ്തു. 1.26 ലക്ഷം കോവിഡ് ബാധിതരുമായി തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.