ന്യൂഡൽഹി: യു.കെയിൽ പടർന്നുപിടിച്ച തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദം രാജ്യത്ത് പടരുന്നു. രാജ്യത്ത് ഇതുവരെ 71 പേർക്കാണ് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചത്. തീവ്രവ്യാപനം ഉള്ളതുകൊണ്ടുതന്നെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. സമ്പർക്കത്തിലുള്ളവരെ നിരീക്ഷിച്ചും രോഗം സ്ഥിരീകരിച്ചവരെ മുറിയിൽ തനിച്ച് താമസിപ്പിച്ചും രോഗവ്യാപനം തടയാനാണ് നീക്കം. മുൻകരുതൽ കർശനമായി പാലിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അതത് സംസ്ഥാനങ്ങേളാട് നിർദേശിച്ചു.
അതിനിടെ, ബുധനാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനുള്ളിൽ 18,088 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.04 കോടിക്ക് അടുത്തെത്തി. 264 പേർകൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 1.5 ലക്ഷം പിന്നിട്ടു. 99.97 ലക്ഷം പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.36 ശതമാനം. മരണനിരക്ക് 1.45 ശതമാനം. 2.27 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം മൂന്നുലക്ഷത്തിൽ താഴെയെത്തിയിട്ട് തുടർച്ചയായ 16ാംദിവസമാണ് പിന്നിട്ടത്. 9.31 ലക്ഷം ടെസ്റ്റുകൾ നടത്തിയതിലാണ് 18,088 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.