കോവിഡ്​ മൂന്നാംതരംഗം ഒക്​ടോബറോടെ പാരമ്യത്തിലെത്തും​; രണ്ടാംതരംഗത്തിലെ പകുതിയോളം കേസുകൾ റിപ്പോർട്ട്​ ചെയ്​തേക്കാം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19​െൻറ മൂന്നാംതരംഗം ഒക്​ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന്​ വിദഗ്​ധർ. മൂന്നാംതരംഗത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലി​ച്ചില്ലെങ്കിൽ രണ്ടാംതരംഗത്തിൽ റിപ്പോർട്ട്​ ചെയ്​ത പ്രതിദിന കേസുകളുടെ പകുതിയോളം റിപ്പോർട്ട്​ ചെയ്​തേക്കാമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത്​ മൂന്നാംതരംഗത്തി​െൻറ ആശങ്ക പടരുന്നതിനിടെയാണ്​ സർക്കാർ വിദഗ്​ധ സമിതിയുടെ പ്രതികരണം.

​മൂന്നാംതരംഗത്തിൽ കൊറോണ വൈറസി​െൻറ വകഭേദമാണ്​ പടർന്നുപിടിക്കുന്നതെങ്കിൽ രോഗവ്യാപനം വേഗത്തിലാകുമെന്നും കോവിഡ്​ 19െൻറ വ്യാപനത്തെക്കുറിച്ച്​ ഗണിതശാസ്​ത്രപരമായ വിശകലനങ്ങൾ നടത്തുന്ന സൂത്ര മോഡലിൽ അംഗമായ മനീന്ദ്ര അഗർവാൾ പറഞ്ഞു.

രോഗപ്രതിരോധ ശേഷി, വാക്​സിനേഷ​െൻറ ഫലപ്രാപ്​തി, വൈറസ്​ വകഭേദത്തിനുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ്​ മൂന്നാംതരംഗ​ത്തി​െൻറ പ്രവചനമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

മൂന്നാംതരംഗത്തിൽ പ്രതിദിനം ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെ പ്രതിദിന കേസുകൾ ഉയരാം. മേയ്​ മാസത്തിൽ രണ്ടാംതരംഗം ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ ഇതി​െൻറ ഇരട്ടിയായിരുന്നു റിപ്പോർട്ട്​ ചെയ്യുന്ന രോഗികളുടെ എണ്ണം. രണ്ടാംതരംഗത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആശുപത്രിയിലേക്ക്​ രോഗികളുടെ ഒഴുക്കുണ്ടാകുകയും ദിവസേന ആയിരത്തോളം പേർ മരിക്കുകയും ചെയ്​തിരുന്നുവെന്നും മനീന്ദ്ര അഗർവാൾ പറഞ്ഞു.

ഒരു പുതിയ വ​കഭേദം കണ്ടെത്തിയാൽ മൂന്നാം തരംഗം വേഗത്തിലാകും. എങ്കിലും അവ രണ്ടാംതരംഗത്തി​െൻറ പകുതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ മൂന്നാംതരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന്​ പാനലിലെ മറ്റൊരു അംഗമായ എം. വിദ്യാസാഗർ പറഞ്ഞു. യു​.കെയിൽ ജനുവരിയിൽ പ്രതിദിനം 60,000 ത്തോളം കേസുകൾ റി​പ്പോർട്ട്​ ചെയ്യുകയും മരണം 1200ൽ എത്തുകയും ചെയ്​തിരുന്നു. എന്നാൽ നാലാംതരംഗത്തിൽ ഇത്​ 20,000കേസുകളും 14 മരണവുമായി കുറഞ്ഞുവെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.കെയിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറക്കുന്നതിന്​ വാക്​സിനേഷൻ ഒരു പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ വാക്​സിനേഷ​െൻറ പങ്കും മൂന്നാംതരംഗത്തെ വിലയിരുത്തു​േമ്പാൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - COVID-19 third wave may hit its peak in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.