വിദ്യാർഥികൾക്ക് ക്ലാസ് കയറ്റം നൽകി ഛത്തീസ്ഗഡ് സർക്കാർ

റായ്പുർ: ഒന്ന് മുതൽ 9 വരെയും 11ഉം ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അനുമതി നൽകി ഛത്തീസ്ഗഡ് സർക്കാർ. 2019-20 വിദ്യാഭ്യാസ വർഷത്തിലെ വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രി ഭുപേഷ് ബാഗലിന്‍റെ നിർദേശ പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ക്ലാസ് കയറ്റം നൽകിയത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 19 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സർക്കാർ അടച്ചു പൂട്ടിയിരുന്നു. കൂടാതെ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി പരീക്ഷകൾ നീട്ടിവെക്കുകയും ചെയ്തു. വാർഷിക പരീക്ഷകൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾക്ക് ക്ലാസ് കയറ്റം നൽകി ഉത്തരവിറക്കിയത്.

മാർച്ച് 20 മുതൽ സംസ്ഥാനം ലോക്ഡൗണിലാണ്. കൂടാതെ, മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ കേന്ദ്ര സർക്കാർ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനം പൂർണമായി സ്തംഭിച്ചു.

Tags:    
News Summary - Covid 19: Students of classes 1-9 and 11 to be promoted in Chhattisgarh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.