ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ കർശനമാക്കി ഡൽഹി. ലോക്ഡൗൺ ലംഘിച്ചാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. ആദ്യമായി ലംഘിച്ചാൽ 500 രൂപയും പിന്നെയും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 1000 രൂപയും പിഴയായി ഈടാക്കും.
ക്വാറൻറീൻ നിയമലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുസ്ഥലങ്ങളിലും േജാലി സ്ഥലങ്ങളിലും മാസ്ക് ധരിക്കാതിരിക്കുക, തുപ്പുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം ലോക്ഡൗൺ ലംഘനത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിെൻറ ഓഫിസിൽ നിന്ന് അറിയിച്ചു.
പിഴ ഒടുക്കാൻ സാധിച്ചില്ലെങ്കിൽ മറ്റു നിയമനടപടികളാകും സ്വീകരിക്കുക. 24 മണിക്കൂറിനകം 2000ത്തിൽ അധികം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹിയിൽ ജൂലൈ 31ഓടെ അഞ്ചരലക്ഷം പേർക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന്് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 12 ദിവസത്തിനുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹിയിെല വലിയൊരു വിഭാഗം ജില്ലകൾ റെഡ്സോണിലാണ്.
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ സുപ്രീംകോടതി ആം ആദ്മി പാർട്ടി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കോവിഡ് േരാഗികളെ മൃഗങ്ങളെ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും സ്ഥിതി ഭീകരവും ദയനീയവുമാണെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 39,000 ആയി ഉയർന്നിരുന്നു. കോവിഡ് പരിശോധനകളുടെ എണ്ണം കുറവായതിലും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.