ഡൽഹിയിൽ കോവിഡ്​ ഭേദമാവുന്നവരുടെ എണ്ണം കുറയുന്നു

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന ഡൽഹിയിൽ രോഗമുക്​തരുടെ നിരക്ക്​ കുറയുന്നു. മെയ്​ 30 മുതൽ ജൂൺ 11 വരെയുള്ള കാലയളവിൽ ഡൽഹിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 21 ശതമാനമായി ഉയർന്നു. എന്നാൽ, ഇക്കാലയളവിൽ എട്ട്​ ശതമാനം രോഗികൾക്ക്​ മാത്രമാണ്​ രോഗം ഭേദമായത്​. 

ജൂൺ ഒന്ന്​ മുതൽ 11 വരെയുള്ള കാലയളവിൽ 14,743 പേർക്കാണ്​ നഗരത്തിൽ കോവിഡ്​ ബാധിച്ചത്​. കോവിഡ്​ ബാധിക്കുന്നവരുടെ നിരക്ക്​ 25 ശതമാനമാണ്​. രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നത്​ ഡൽഹിക്ക്​ കനത്ത വെല്ലുവിളിയാണെന്ന്​ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോ. നവൽ കിഷോർ വിക്രം പറഞ്ഞു.

കൂടുതൽ രോഗികളുണ്ടായാൽ ഡൽഹിയിൽ നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ മതിയാകില്ല. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ കുറവ്​ രേഖപ്പെടുത്തുന്നത്​ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Covid-19 infection rate jumped by 21%-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.