24 മണിക്കൂറിനിടെ 4,970 കേസുകൾ; ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ലക്ഷം കടന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,970 പേർക്ക്​ കോവിഡ്​-19 സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 134 പേരാണ്​ 24മണിക്കൂറിനെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

രാജ്യത്ത്​ ലോക്​ഡൗൺ ചില ഇളവുകളോടെ മേയ്​ 31 വരെ നീട്ടിയിരിക്കയാണ്​. 39,173 പേർ രോഗമുക്​തി നേടി. 38.73 ശതമാനമാണ്​ രോഗമുക്​തിനിരക്ക്​. രണ്ടാഴ്​ചക്കിടെയാണ്​  രാജ്യത്ത്​ രോഗബാധിതരുടെ എണ്ണം 50,0000ത്തിൽ നിന്ന്​ ഒരു ലക്ഷമായി കുതിച്ചുയർന്നത്​. അ​തേസമയം, ലോക്​ഡൗൺ പോലുള്ള മാർഗങ്ങളിലൂടെ കോവിഡിനെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന ആത്​മവിശ്വാസമു​െ​ണ്ടന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​ വർധൻ പറഞ്ഞു. 

3,163 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ​ രോഗബാധിതരുള്ളത്​. 35,000ത്തിലേറെ ആളുകൾക്കാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​.  24 മണിക്കൂറിനിടെ 2005 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണം 1249 ആയി. 11000ത്തിലേറെ രോഗബാധിതരുമായി തമിഴ്​നാട്​, ഗുജറാത്ത്​ സംസ്​ഥാനങ്ങളാണ്​ തൊട്ടുപിന്നിൽ. ഡൽഹിയിൽ 10,000പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 168 പേർ മരിക്കുകയും ചെയ്​തു

Tags:    
News Summary - Covid 19 india updates-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.