മുറാദാബാദിൽ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞോടിച്ച അഞ്ചുപേർക്ക് കോവിഡ് 19

മുറാദാബാദ്: യു.പിയിലെ മുറാദാബാദിൽ കഴിഞ്ഞയാഴ്ച ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പ്രതി ച േർത്ത അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

നവാബ്പുര പ്രദേശത്ത് കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യ പ്രവർത്തകരെയാണ് പ്രദേശവാസികൾ കല്ലെറിഞ്ഞ് ഓടിച്ചത്.

കല്ലേറിൽ ആംബുലൻസ് തകരുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 17 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിന് നേരെയും കല്ലേറുണ്ടായി.

17 പേരുടെയും സാമ്പിൾ പരിശോധനക്കായി റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് അയച്ചിരുന്നു. ഇതിൽ അഞ്ച് പേരുടെ ഫലം പൊസിറ്റീവ് ആണെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മിലിന്ദ് ഗാർഗ് പറഞ്ഞു.

Tags:    
News Summary - covid 19 india health workers news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.