ന്യൂഡൽഹി: രാജ്യത്ത് കോവിഡ്19 വൈറസ് ബാധിതരുടെ എണ്ണം 1,200 കടന്നതോടെ ഹോട്ട്‌സ്പോട്ടുകളും വർധിച്ചതായി കേന്ദ് ര ആരോഗ്യമന്ത്രാലയം. ഡൽഹിയിലെ തബ്ലീഗ് മതസമ്മേളനത്തെ തുടർന്ന് 24 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ര ണ്ടു മണിക്കൂറിനുള്ളിൽ രാജ്യത്ത് 227 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യമന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
കോവിഡ് ബാധിതരുടെ എണ്ണം 1200 കടന്നതോടെ വൈറസ് കൂടുതൽ പടരാതിരിക്കാൻ സർക്കാർ അ താത് പ്രഭവകേന്ദ്രങ്ങളിൽ വെച്ച് തന്നെ രോഗബാധ ഒതുക്കാനുള്ള നടപടികളെടുക്കുകയും ഹോട്ട്‌സ്പോട്ടുകളിൽ കർശനമായ കോൺടാക്റ്റ് ട്രേസിങ് നടത്തുകയും ചെയ്യുന്നുണ്ട്. പുതുതായി ഒരു സ്ഥലത്ത് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ അതൊരു ഹോട്ട്സ്പോട്ടാക്കി കണക്കാക്കുന്നുണ്ട്.
ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, നിസാമുദ്ദീൻ, ഉത്തർപ്രദേശിലെ നോയിഡ, മീററ്റ്, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ പത്തനംതിട്ട, കാസർകോട്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ഭിൽവാര എന്നിവിടങ്ങൾ പ്രധാന ഹോട്ട്സ്പോട്ടുകളായി പരിഗണിച്ച് കൂടുതൽ പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അഗർവാൾ അറിയിച്ചു.
രാജസ്ഥാനിലെ ഭിൽവാരയിൽ 26 കേസുകളാണുള്ളത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ കൂടുതൽ പേർക്ക് വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് സൂചന. മുംബൈയിൽ ഏഴ് മരണങ്ങളടക്കം 97 കേസുകളുണ്ട്. പൂനെയിൽ ഒരു മരണമടക്കം 44 പേർ വൈറസ് ബാധിതരാണ്.
ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിലൂടെ മീററ്റിൽ നിരവധി പേർക്ക് വൈറസ് ബാധയുണ്ടായെന്ന് കരുതപ്പെടുന്നു. കേരളത്തിലെ കാസർകോടിലേയും സ്ഥിതി ഇതുതന്നെയാണ്.
തബ്ലീഗ് ജമാഅത്ത് ഡൽഹിയിലെ മർക്കസ് നിസാമുദ്ദീനിൽ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയ 442 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവർ വിവിധ ആശുപത്രികളിലാണ്. ഇന്ത്യയിൽ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് എടുത്തിട്ടുള്ളതെന്നും അഗർവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.