പൊലീസുകാർക്ക് ക്വാറന്‍റൈൻ സൗകര്യം ഒരുക്കാൻ ഈഡൻ ഗാർഡൻ

കൊൽക്കത്ത: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊലീസുകാർക്ക് ക്വാറന്‍റൈൻ സൗകര്യം ഒരുക്കാൻ വിഖ്യാതമായ ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയം വിട്ടുനൽകും. ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സ്പെഷ്യൽ കമീഷണർ ജവാദ് ഷമീമിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡൻറ് അവിഷേക് ഡാൽമിയയാണ് ഇക്കാര്യം അറിയിച്ചത്.

ഇതേതുടർന്ന് അരുൺമോയ് സാഹയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഡിയം പരിശോധിച്ചു. ഗാലറിയിലെ ഇ, എഫ്, ജി, എച്ച് ബ്ലോക്കുകൾ ക്വാറന്‍റൈൻ സംവിധാനത്തിനായി വിട്ടുനൽകും. കുടുതൽ ആവശ്യമെങ്കിൽ ജെ ബ്ലോക്കും വിട്ടുനൽകും.

അസോസിയേഷൻ അഡ്മിനിസ്ട്രേഷൻ ജോലിക്കായി ഉപയോഗിക്കുന്ന ക്ലബ്ബ് ഹൗസും സമീപത്തുള്ള ബി, സി, ഡി, കെ, എൽ ബ്ലോക്കുകളും മേൽനോട്ടജോലികൾക്കായും പൊലീസിന് വിട്ടുനൽകും.

ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തിൽ കോവിഡിനെതിരെ പോരാടുന്ന പൊലീസുകാർക്ക് സ്റ്റേഡിയത്തിൽ സൗകര്യം ഒരുക്കുന്നതിൽ സന്തോഷമേയുള്ളൂ. കൂടുതൽ സുരക്ഷിതം എന്ന നിലക്കാണ് ഇ, എഫ്, ജി, എച്ച് ബ്ലോക്കുകൾ വിട്ടുനൽകിയതെന്നും അവിഷേക് ഡാൽമിയ പറഞ്ഞു.

ഗ്രൗണ്ട് ജോലിക്കാരെയും മറ്റു സ്റ്റേഡിയം സ്റ്റാഫുകളെയും ഡോർമെട്രിയിലേക്കും സുരക്ഷിതമായ മറ്റു ബ്ലോക്കുകളിലേക്കും മാറ്റും.

നേരത്തേ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി ആവശ്യമെങ്കിൽ ഈഡൻ ഗാർഡൻ ക്വാറന്‍റൈൻ ചെയ്യാൻ വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൻ കയ്യടി നേടിയിരുന്നു.

Tags:    
News Summary - COVID-19 Eden Gardens to be used as quarantine facility for police personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.