Posted On
date_range Updated On
date_range ആന്ധ്രയിൽ 24 മണിക്കൂറിനുള്ളിൽ 24000 പേർക്ക് കോവിഡ്; 101 പേർ മരിച്ചു
അമരാവതി: ആന്ധ്രാ പ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രാ പ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത് 24,171 പേർക്കാണ്. 101 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 3 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 14 ലക്ഷം പേർക്കാണിതുവരെ കോവിഡ് ബാധിച്ചത്.
ഈസ്റ്റ് ഗോദാവരി, ചിറ്റൂർ, വിശാഖപട്ടണം എന്നിവിങ്ങളിലൊക്കെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാത്തതിനെത്തുടർന്ന് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.