ന്യൂഡൽഹി: മുസ്ലിം സ്ത്രീ ഇദ്ദ കാലയളവിൽ വിവാഹം ചെയ്താൽ അത് അസാധുവായി കാണാനാവില്ലെന്ന് ഡൽഹി സിറ്റി കോടതി. വിവാഹമോചിതയായ സ്ത്രീ മൂന്നു മാസം കാത്തിരുന്ന ശേഷമേ പുനർവിവാഹം കഴിക്കാൻ പാടുള്ളൂ എന്ന വാദം തള്ളിയാണ് ആദ്യഭർത്താവിൽനിന്ന് വിവാഹമോചനം നേടി രണ്ടു ദിവസത്തിനകം വിവാഹിതയായ സ്ത്രീക്ക് അനുകൂലമായ കോടതി ഉത്തരവ്.
ആദ്യ ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയ സ്ത്രീ ഇദ്ദ കാലയളവിലാണ് തന്നെ വിവാഹം ചെയ്തതെന്നും അതുെകാണ്ട് വിവാഹം അസാധുവാണെന്നും ചൂണ്ടിക്കാട്ടി ഗാർഹിക പീഡനക്കേസിൽ പ്രതിയായ ഭർത്താവ് നൽകിയ ഹരജിയിലാണ് കോടതി വിധി. കോൾ ഇന്ത്യ ലിമിറ്റഡിൽ ജീവനക്കാരനായ ഭർത്താവിൽനിന്ന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ജീവനാംശവും തേടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. പരാതിക്കാരിയെ താൻ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന പ്രതിയുെട വാദമാണ് കോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.