അലഹബാദ്: വിവാഹം രണ്ടു വ്യക്തികൾ തമ്മിലുള്ള ഉടമ്പടിയാണെന്നും ഭർത്താവിനു മാത്രം ഏകപക്ഷീയമായി ഇത് റദ്ദാക്കാനാവില്ലെന്നും അതിനാൽ, മുത്തലാഖിന് നിയമസാധുതയില്ലെന്നും അലഹബാദ് ഹൈകോടതി. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ആഖിൽ ജാമിൽ തന്നെ നിരന്തരം പീഡിപ്പിച്ചെന്നും ഇത് നൽകാൻ തയാറാവാത്തതിനാൽ മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തിയെന്നും ചൂണ്ടിക്കാട്ടി മുസ്ലിം സ്ത്രീ ക്രിമിനൽ കേസ് നൽകിയിരുന്നു. ഇതിനെതിരെ ജാമിൽ നൽകിയ ഹരജി തള്ളിയാണ് ഹൈകോടതിയുെട നിരീക്ഷണം.
രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമുണ്ടെന്നും മുസ്ലിം വ്യക്തിനിയമം ഇതിെൻറ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കിയ ജസ്റ്റിസ് സൂര്യപ്രകാശ് കേസർവാനി, മുത്തലാഖ് സമ്പ്രദായം നിലനിൽക്കില്ലെന്നും നിയമത്തിെൻറ കണ്ണിൽ ഇത് മോശം കാര്യമാണെന്നും ഒാർമിപ്പിച്ചു. ഭരണഘടനപരമായി ലിംഗ വിവേചനം പാടില്ല. മുസ്ലിം ഭർത്താവ് ഭാര്യയെ തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.