പുരോഹിതനാണെന്നതുകൊണ്ട് ആരും നിയമത്തിനതീതരല്ല -കോടതി

ന്യൂഡല്‍ഹി: മതപുരോഹിതനാണെന്നതുകൊണ്ട് ആരും രാജ്യത്തെ നിയമത്തിന് അതീതരല്ളെന്ന് കോടതി. സുരക്ഷപ്രശ്നം മൂലം കോടതിയില്‍ ഹാജരാകാനാവാത്തതിനാല്‍ തന്‍െറ പേരിലുള്ള ക്രിമിനല്‍ കേസ് വിചാരണ ഒഴിവാക്കണമെന്ന ഡല്‍ഹി ജുമാമസ്ജിദ് ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ ഹരജി തള്ളിയാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ലോകേഷ് കുമാര്‍ ശര്‍മ ഈ നിരീക്ഷണം നടത്തിയത്.

സര്‍ക്കാറിന്‍െറ ഇസെഡ് സുരക്ഷയുള്ള തനിക്ക് അതുമൂലം കോടതിയില്‍ ഹാജരാവുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ കേസ് ഒഴിവാക്കണമെന്നായിരുന്നു ബുഖാരിയുടെ ആവശ്യം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോടതിക്കുമുമ്പാകെ ഹാജരായതാണെന്നും സുരക്ഷാകാരണം പറഞ്ഞ് കോടതിയില്‍ ഹാജരാകാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ളെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിച്ചാല്‍ ‘പുരോഹിത നേതാക്കള്‍’ എന്ന് വിളിക്കപ്പടുന്ന പലരും നിയമത്തിനു മുന്നിലത്തെില്ളെന്നും കോടതി പറഞ്ഞു.

2001ല്‍ പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിച്ചതിനുമുള്ള കേസ് റദ്ദാക്കണമെന്ന അഹ്മദ് ബുഖാരിയുടെ ആവശ്യം 2016ല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ബുഖാരി സെഷന്‍സ് കോടതിയെ സമീപിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം അനാവശ്യമായി കളഞ്ഞതിന് 25,000 രൂപ പിഴയായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.