സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈകോടതി

ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈകോടതി ഉത്തരവിട്ടു. രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് വിഷയം വഴിവെച്ചിരുന്നു. സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷാക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു.

ചൊവ്വാഴ്ച മധ്യപ്രദേശിലെ മഹുവിൽ നടന്ന സാംസ്കാരിക പരിപാടിയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. 'ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ - എന്നായിരുന്നു വിജയ് ഷായുടെ പരാമർശം. വിവാദ വിഷയത്തിൽ പിന്നീട് വിജയ് ഷാ മാപ്പ് പറഞ്ഞു.

Tags:    
News Summary - Court Orders Case Against Madhya Pradesh Minister For Remarks On Colonel Sofiya Qureshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.