തൂത്തുക്കുടി വെടി​െവപ്പ്​: സി.ബി.​െഎ അന്വേഷണ ഹരജി തിങ്കളാഴ്​ച പരിഗണിക്കും 

ന്യൂഡൽഹി: തൂത്തുക്കുടിയിൽ സമരക്കാർക്ക്​ നേരെ പൊലീസ്​ നടത്തിയ വെടി​െവപ്പിനെതിരെ നൽകിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. കേസ്​ ഇന്ന്​ കേൾക്കാൻ സാധിക്കില്ലെന്ന്​ കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ്​ വെടിവെപ്പിൽ സി.ബി.​െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ ജി.എസ്​ മണി എന്നയാളാണ്​ ഹരജി നൽകിയത്​. 

നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയിൽ സ്​റ്റെർലൈറ്റ്​ കോപ്പർ പ്ലാൻറിനെതിരായി നാട്ടുകാർ സമരം നടത്തുന്നു. പ്ലാൻറ്​ പരിസര മലിനീകരണമുണ്ടാക്കുന്നുവെന്നും അടച്ചു പൂട്ടണമെന്നും ലൈസൻസ്​ പുതുക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം സമരക്കാർ പ്ലാൻറിലേക്ക്​ നടത്തിയ ലോങ്​ മാർച്ചിനു 
നേരെ പൊലീസ്​ വെടിവെക്കുകയായിരുന്നു. 

വെടി​െവപ്പിൽ 13 പേർ കൊല്ലപ്പെട്ടു. വെടിവെപ്പ്​ മനഃപൂർവമായിരു​െന്നന്ന്​ തെളിയിക്കുന്ന ദൃശ്യങ്ങളും പറത്തു വന്നിരുന്നു. തുടർന്നാണ്​ സംഭവത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീം കോടതിയിൽ ഹരജി നൽകിയത്​. 

Tags:    
News Summary - Court monitored CBI probe into the police firing - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.