ഡൽഹി വംശീയാതിക്രമം: മുസ്​ലിം യുവാവിനെ വെടിവെച്ചുകൊന്ന്​ കത്തിച്ച അഞ്ചുപേർക്കെതിരെ കുറ്റം ചുമത്തി

ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിനിടെ രാംലീല മൈതാനത്ത്​ മുസ്​ലിം യുവാവിനെ വെടിവെച്ചുകൊന്ന്​ കത്തിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഡൽഹി കോടതി കുറ്റം ചുമത്തി. ഡൽഹിയിലെ കറാവൽ നഗർ സ്വദേശിയായ മുഹമ്മദ്​ അൻവറിനെ വീടിന്​ സമീപം രാംലീല മൈതാനത്ത്​ വെടിവെച്ച്​ വീഴ്​ത്തിയശേഷം തീകൊളുത്തുകയായിരുന്നു.

വ്യത്യസ്​ത സമുദായക്കാരനായതി​െൻറ പേരിലായിരുന്നു കൊല​െയന്നും കാലി​െൻറ ചെറിയ ഭാഗം മാത്രമാണ്​ ബാക്കി ലഭിച്ചതെന്നും ഡൽഹി പൊലീസ്​ തയാറാക്കിയ റിപ്പോർട്ട്​ വ്യക്​തമാക്കിയിരുന്നു. ലഖ്​പത്​ റജോറ, യോഗേഷ്​, ലളിത്​, കുൽദീപ്​ എന്നിവർ ചേർന്നാണ്​ കൃത്യം നടത്തിയത്​. എല്ലാവരുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച്​ ഉറപ്പുവരുത്തിയതായി കോടതി വ്യക്​തമാക്കി. കൊലപാതകവും കൊള്ളിവെപ്പുമാണ്​ പ്രതികൾക്കെത​ിരെ ചുമത്തിയ കുറ്റങ്ങൾ.

സാക്ഷിമൊഴികൾ ശേഖരിക്കുന്നതിൽ പൊലീസ്​ അലംഭാവം കാണിച്ചതായി കോടതി നിരീക്ഷിച്ചു. എന്നാൽ, ജനം ഭീതിയിലായിരുന്നതും മൊഴി നൽകാനുള്ള ധൈര്യം കുറഞ്ഞതും വൈകാൻ കാരണമാകാമെന്നും അഡീഷനൽ സെഷൻസ്​ ജഡ്​ജി പറഞ്ഞു.

2020 ഫെബ്രുവരി 25നാണ്​ മുഹമ്മദ്​ അൻവറി​െന വീട്ടിൽ കയറിയശേഷം ആക്രമികൾ പുറത്തെത്തിച്ച്​ വെടിവെച്ച്​ കൊലപ്പെടുത്തിയത്​. വീട്​ കൊള്ളയടിച്ച ശേഷം ചുട്ടുചാമ്പലാക്കിയ സംഘം അവിടെയുണ്ടായിരുന്ന 17 ആടുകളെ കൊണ്ടുപോവുകയും ചെയ്​തു.  

Tags:    
News Summary - Court frames charges against 5 men for shooting Muslim man dead and burning his body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.