Posted On
date_range Updated On
date_range ഗ്യാൻവ്യാപി: സർവേയിലെ തെളിവുകൾ രേഖപ്പെടുത്താൻ കോടതിനിർദേശം
വാരാണസി: ഗ്യാൻവ്യാപി പള്ളിയിൽ സർവേയിൽ കണ്ടെത്തിയ തെളിവുകൾ രേഖപ്പെടുത്താനും സംരക്ഷിക്കാനും വാരാണസി ജില്ല കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിർദേശം നൽകി.
തെളിവുകളുടെ പട്ടിക ജില്ല മജിസ്ട്രേറ്റിന് കൈമാറാനും ജില്ല ജഡ്ജി എ.കെ. വിശ്വേഷ് ഉത്തരവിട്ടു. മസ്ജിദ് സമുച്ചയത്തിൽ മുസ്ലിംകളുടെ പ്രവേശനം തടയാൻ നിർദേശിക്കണമെന്ന് ഹിന്ദുപക്ഷത്തെ ഹരജിക്കാരനായ രാഖി സിങ് ആവശ്യപ്പെട്ടിരുന്നു.
സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി എ.എസ്.ഐക്ക് ഒരു മാസംകൂടി സമയം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.