'അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചു'; ഹാസ്യതാരം മുനവർ ഫാറൂഖിക്ക്​ ജാമ്യം നിഷേധിച്ചു

ഇ​േന്ദാർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖിക്ക്​ ജാമ്യം നിഷേധിച്ചു.

ഇരുകൂട്ടരുടെയും വാദം കേട്ടശേഷം അഡീഷനൽ ഡിസ്​ട്രിക്​ട്​ ആൻഡ്​ സെഷൻസ്​ കോടതി ജഡ്​ജി യദീന്ദ്ര കുമാർ ഗുരു, മുനവർ ഫാറൂഖിക്കും നലിൻ യാദവിനും ജാമ്യം നിഷേധിക്കുകയായിരുന്നു. മുനവർ ഫാറൂഖിയെ അടക്കം അഞ്ചുപേരെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

ജനുവരി രണ്ടിന്​ അഞ്ചുപേരുടെയും ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ തള്ളിയിരുന്നു. ​ഹാസ്യപരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത്​ ഷായെയും അപമാനിച്ചുവെന്ന ഇന്ദോറിലെ ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്‍റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിലായിരുന്നു പൊലീസ്​ നടപടി. ഇന്ദോറിലെ 56 ദൂക്കാൻ ഏരിയയിലായിരുന്നു പരിപാടി.

ഫാറൂഖിക്ക്​ പുറമെ എഡ്​വിൻ ആന്‍റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്​, നളിൻ യാദവ്​ എന്നിവരെയാണ്​ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ്​ ചെയ്​തത്​. അതിനിടെ കോടതിയിൽ ഹാജരാക്കുന്നതിന് പൊലീസിനൊപ്പം ഇരുചക്രവാഹനത്തിൽ എത്തിയ സദഖത്തിനെ ഹിന്ദ് രക്ഷക് സംഘതൻ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇയാളെ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.

ഗണേശ ദേവനെയും ഷായെയും അപമാനിച്ചെന്ന് ആരോപിച്ച് ഫാറൂഖിക്കെതിരെ പരാതിക്കാരൻ പൊലീസിൽ വിഡിയോ സഹിതം പരാതി നൽകിയിരുന്നു. ക​ർ​സേ​വ​ക​രെ​യും അ​മി​ത്​ ഷാ​യെ​യും പ​രി​ഹ​സി​ച്ച​ശേ​ഷം ഇ​യാ​ൾ ദേ​വ​ത​മാ​രെ​യും അ​വ​ഹേ​ളി​ച്ചെന്നായിരുന്നു പരാതി. എന്നാൽ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വിഡിയോ പരിശോധിച്ച ശേഷം തുക്കഗഞ്ച് പൊലീസ് സ്റ്റേഷൻ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.

വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ​ക്കും പീ​ഡ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ത​‍െൻറ പാ​ട്ടു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും നി​ര​ന്ത​രം പ്ര​തി​ക​രി​ക്കാ​റു​ള്ള മു​ന​വ്വ​റി​നെ​തി​രെ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ നേ​ര​ത്തേ ​ത​ന്നെ സ​മാ​ന​മാ​യ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Court Denies Bail To Comedian Arrested In Indore For Insulting Hindu Gods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.