Posted On
date_range Updated On
date_range ചിദംബരത്തിെൻറ ആരോഗ്യനില പരിശോധിക്കണം -ഡൽഹി ഹൈകോടതി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ചിദംബരത്തിെൻറ ആരോഗ്യനില പരിശോധിക്കാൻ ഡൽഹി എയിംസിനോട് ഹൈകോടതി നിർദേശിച ്ചു. ആരോഗ്യനില പരിശോധിച്ച് നാളെ ഉച്ചക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ചിദംബരം നൽകിയ ഹരജിയിലാണ് നടപടി.
ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ ചിദംബരം നിലവിൽ എയിംസിൽ ചികിൽസയിലാണ്. കൂടുതൽ ചികിൽസകൾക്കായി ഹൈദരാബാദിലേക്ക് പോകണമെന്നാണ് ചിദംബരത്തിെൻറ ആവശ്യം. ഇതിനായാണ് അദ്ദേഹം കോടതിയിൽ ഇടക്കാല ജാമ്യം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.