ദമ്പതികളെ നഗ്​നരാക്കി നടത്തി ദൃശ്യം പ്രചരിപ്പിച്ചവർ പിടിയിൽ

ഉദയ്​പൂർ: ദമ്പതികളെ നഗ്​നരാക്കി പരേഡ്​​ ചെയ്യിക്കുകയും​ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ഹരീഷ്​, ലാൽറാം എന്നിവരാണ്​ അറസ്​റ്റിലായത്​. രാജസ്​ഥാൻ ഉദയ്​പൂരിലെ സരേ ഖുർദ്​ ഗ്രാമത്തിൽ വെള്ളിയാഴ്​ചയായിരുന്നു സംഭവം. രാംലാൽ ഗമേട്ടി എന്നയാളെയും ഭാര്യയേയുമാണ്​ നഗ്​നരാക്കി നടത്തിയത്​.

യുവാവിനേയും യുവതിയേയും വടി ഉപയോഗിച്ച്​ മർദിക്കുകയും നഗ്​നരാക്കി പരേഡ്​ ചെയ്യിക്കുകയുമായിരുന്നു. 20 വയസുള്ള യുവതി അക്രമികളുടെ ലൈംഗികാതിക്രമത്തിന്​ ഇരയാവുകയും ചെയ്​തു. ദമ്പതികളോടുള്ള പ്രദേശവാസികളുടെ വിരോധമാണ്​ സംഭവത്തിനു പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു. 

ഭാര്യയുടെ മുൻ ഭർത്താവായ​ തരു എന്നയാളും മറ്റു ചിലരും വീട്ടിൽ അതിക്രമിച്ചു കയറി തങ്ങളെ അവഹേളിക്കുകയും വസ്​ത്രങ്ങൾ വലിച്ചു കീറി നഗ്​നരാക്കി നടത്തിക്കുകയും ചെയ്​തതായി പൊലീസിൽ നൽകിയ പരാതിയിൽ രാംലാൽ ഗമേട്ടി വിശദീകരിക്കുന്നു. തരു, ലാൽറാമി​​െൻറ ഭാര്യ എന്നിവരാണ് കേസിലെ മറ്റു​ പ്രതികൾ​.

Tags:    
News Summary - Couple Paraded Naked And Filmed In Rajasthan, Two Arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.