വിവാഹമിങ്ങെത്തി, വൂഹാനിൽനിന്ന്​ രക്ഷിക്കണേ...

​െബയ്​ജിങ്​: അടുത്ത മാസം വിവാഹം നിശ്ചയിച്ചിരിക്കേ, എങ്ങനെയെങ്കിലും വൂഹാനിൽനിന്ന്​ രക്ഷിച്ച്​ നാട്ടിലെത്തി ക്കണമെന്ന്​ കേന്ദ്ര സർക്കാറിനോട്​ വിഡിയോയിലൂടെ കേണപേക്ഷിച്ച് ആന്ധ്ര സ്വദേശിനിയായ യുവതി. കൊറോണ വൈറസ്​ബാ ധ പടർന്നുപിടിച്ച ചൈനയിലെ വൂഹാൻ നഗരത്തിലാണ്​ ആ​ന്ധ്രയിലെ കുർണൂൽ സ്വദേശിയായ അന്നേം ജ്യോതി ഇപ്പോഴുള്ളത്​. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം 647 ഇന്ത്യക്കാരെ ചൈനയിൽനിന്ന്​ നാട്ടിലെത്തിച്ചിരുന്നു.

ഉയർന്ന ശരീരോഷ്​മാവ്​ കാരണം ജ്യോതി അടക്കം 10പേരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, ത​​െൻറ ശരീരോഷ്​മാവ്​ ഇ​േപ്പാൾ സാധാരണ നിലയിലാണെന്നും എങ്ങനെയെങ്കിലും രക്ഷിച്ച്​ നാട്ടിലെത്തിക്കണമെന്നുമാണ്​ യുവതിയുടെ അപേക്ഷ. ഒരു ചൈനീസ്​ ഇലക്​ട്രോണിക്​ കമ്പനിയിൽ ജോലി ചെയ്യുന്ന ​58 പേരിൽ ​േജ്യാതിയും മ​െറ്റാരാളും ഒഴികെ ബാക്കി 56 പേരും വെള്ളിയാഴ്​ച എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു.


‘അടുത്ത വിമാനത്തിൽ ഞങ്ങളെ നാട്ടിലെത്തിക്കാമെന്നാണ്​ പറഞ്ഞിരുന്നത്​. എന്നാൽ, അതില്ലെന്ന്​ ഇപ്പോൾ പറയുന്നു. എങ്ങ​െനയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ്​ സർക്കാറിനോട്​ അപേക്ഷിക്കാനുള്ളത്​. കൊറോണ വൈറസ്​ ബാധയുടെ ലക്ഷണങ്ങ​ളില്ലെന്ന ്​തെളിയിക്കാൻ ഞങ്ങൾ തയാറാണ്​.’ -മാർച്ചിൽ വിവാഹിതയാകുന്ന ജ്യോതി മാസ്​ക്​ അണിഞ്ഞ്​ പ്രത്യക്ഷപ്പെട്ട്​ വിഡിയോയിൽ വിശദീകരിക്കുന്നു. ഒപ്പമുള്ളവരെല്ലാം നാട്ടിലെത്തിയതോടെ ജ്യോതി പേടിച്ച്​ ഏ​െറ സമ്മർദത്തിലാണെന്ന്​ കുർണൂലിലുള്ള മാതാവ്​ പറഞ്ഞു.

Tags:    
News Summary - Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.