കെ​ാറോണ മനുഷ്യ നിർമ്മിതമല്ല; പ്രകൃതിയിൽ നിന്നുണ്ടായത്​ -ചൈനീസ്​ അംബാസിഡർ

ന്യൂഡൽഹി​: കൊറോണ വൈറസ്​ മനുഷ്യ നിർമ്മിതമല്ലെന്ന​ും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും ഇന്ത്യയിലെ ചൈനീസ്​ അ ംബാസിഡർ സുൻ വെയ്​ഡോങ്​. കൊറോണ വൈറസ്​ ഭീകരമാണ്​ പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ്​ വൈറസിനെ കുറിച്ച്​ പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്നാണ്​ വൈറസ്​ ചോർന്നതെന്ന്​ ആരോപണങ്ങൾക്കായിരുന്നു അദ്ദേഹത്തി​​െൻറ മറുപടി.

വൈറസ്​ മനുഷ്യ നിർമ്മിതമാണെന്നതിന്​ തെളിവുകളില്ല. പ്രകൃതിയിൽ നിന്ന്​ വ്യാപിച്ചുവെന്നാണ്​ ഇപ്പോഴും വിശ്വസിക്കുന്നത്​. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ നൽകിയ സഹായത്തിന്​ നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2003ൽ സാർസ്​ രോഗബാധയുണ്ടായപ്പോൾ അന്നത്തെ വിദേശകാര്യമന്ത്രി ജോർജ്​ ഫെർണാണ്ടസ്​ ചൈന സന്ദർശിച്ചതും അദ്ദേഹം ഓർമിച്ചു.

കൊറോണ വൈറസ്​ ബാധിച്ച്​ ചൈനയിൽ ഇതുവരെ 1900​ പേർ മരിച്ചു. 72,000 പേർക്ക്​ ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​.

Tags:    
News Summary - Coronavirus not man-made, originated from nature: Chinese envoy-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.