ഇന്ത്യയിൽ കോവിഡ്​ മരണം ആയിരം കടന്നു; 31,332 പേർക്ക്​ രോഗബാധ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ മരണം 1007 ആയി. 31,332 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 7696 പേർ രോഗമുക്​തരായി. കഴിഞ്ഞ 24 മണിക ്കൂറിനിടെ 73 പേരാണ്​ മരിച്ചത്​. 1897 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. ഇതേ കാലയളവിൽ 827 ​േപർ രോഗമുക്​തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടും മഹാരാഷ്​ട്രയിലും ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്​. മഹാരാഷ്​ട്രയിൽ 9318 പേർക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​. മരണസംഖ്യ 369 ആയി. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 3744 ആയി. 162 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

ഡൽഹിയിൽ 3314 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 54 പേർ മരിക്കുകയും ചെയ്​തു. രാജസ്​ഥാനിൽ 19 പേർക്കു കൂടി രോഗം സ്​ഥിരീകരിച്ചതോടെ ആകെ വൈറസ്​ ബാധിതരുടെ എണ്ണം 2383 ആയി. 46 പേർക്ക്​ ജീവൻ നഷ്​ടമായി.

Tags:    
News Summary - Coronavirus Deaths In India Cross 1,000-Mark - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.