കോവിഡ് പ്രതിരോധത്തിൽ തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് അമിത് ഷാ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിലും പാളിച്ച സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷം ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു. ഒഡീഷയിലെ പാർട്ടി പ്രവർത്തകരോട് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രതിപക്ഷത്തെ ചിലയാളുകളോട് ചോദിക്കുകയാണ്. ഞങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. നിങ്ങൾ എന്താണ് ചെയ്തതെന്ന് പറയണം. കൊറോണ പ്രതിസന്ധി ഉണ്ടായപ്പോൾ 60 കോടി ജനങ്ങൾക്ക് 1,70,000 കോടിയുടെ പാക്കേജാണ് മോദി സർക്കാർ പ്രഖ്യാപിച്ചത്. അഭിമുഖങ്ങൾ നൽകുകയല്ലാതെ കോൺഗ്രസ് ഒന്നും ചെയ്തില്ല -അമിത് ഷാ പറഞ്ഞു.

ലോക്ഡൗണിൽ കുടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടാകാം. ഞങ്ങൾക്ക് അതിൽ ദുഃഖമുണ്ട്. പ്രധാനമന്ത്രി മോദിക്കും ദുഃഖമുണ്ട് -അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - On Corona we may have fallen short says Amit Shah-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.