പൊലീസുകാര​െൻറ വക യോഗിക്ക്​ പാദസേവ; ചിത്രം വൈറൽ

ഗോരഖ്​പുർ (യു.പി): പൊലീസ്​ ഉദ്യോഗസ്ഥ​​​െൻറ വക മുഖ്യമന്ത്രിക്ക്​ പാദസേവ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ  യൂനിഫോമിൽ പാദപൂജ ചെയ്യുന്ന പൊലീസ്​ ഒാഫിസറുടെ ചിത്രമാണ്​ വ്യാപകമായി പ്രചരിച്ചത്​. അതോടെ വിശദീകരണം നൽകാതെ പൊലീസുകാരനായ പ്രവീൺ സിങ്ങിന്​ ഗത്യന്തരമില്ലെന്നായി.

ഗുരുപൂർണിമ ദിനത്തിൽ ഗോരഖ്​നാഥ്​ മഠത്തി​െല ക്ഷേത്രത്തിലാണ്​ സംഭവം. ​ യോഗി ആദിത്യനാഥ്​ അവിടത്തെ മഠാധിപതി ആണ്.  അവിടത്തെ സുരക്ഷ ചുമതലയായിരുന്നു പ്രവീൺ സിങ്ങിന്​. ‘ജോലി പൂർത്തിയാക്കിയ ശേഷം മഠത്തി​െലത്തിയപ്പോൾ ഒ​േട്ടറെ വിശ്വാസികൾ ആദിത്യനാഥി​​​െൻറ അനുഗ്രഹത്തിനായി നിൽക്കുന്നത്​ കണ്ടു. ​െബൽറ്റും തൊപ്പിയും മറ്റും ഉൗരിവെച്ച ശേഷം തൂവാലകൊണ്ട്​ തല മറച്ചാണ്​ അനുഗ്രഹം തേടിയത്​.

വർഷത്തിൽ ദസറക്കും ഗുരുപൂർണിമക്കുമാണ്​ ഇവിടെ അദ്ദേഹത്തി​​​െൻറ അനുഗ്രഹം ലഭിക്കാറുള്ളത്​. താൻ ഇടക്കിടെ  ക്ഷേത്രസന്ദർശനം നടത്താറുണ്ടെന്നും രാജ്യത്തെ ബഹുമാനത്തോടെയും ആത്​മാർഥതയോടെയും സേവിക്കാനുള്ള അവസരം ലഭിക്കണമെന്നാണ്​ പ്രാർഥിക്കാറുള്ളത്​’  -അദ്ദേഹം വിശദീകരിച്ചു. ഗോരഖ്​നാഥിലെ സർക്കിൾ ഒാഫിസറാണ്​ പ്രവീൺ സിങ്​. പൊലീസ്​ ഉദ്യോഗസ്​ഥ​​​െൻറ പെരുമാറ്റത്തിലെ വീഴ്​ചയെപ്പറ്റി സർവിസ്​ രേഖകളിൽ വ്യക്​തമായൊന്നും പറയുന്നില്ലെന്ന്​ ആഭ്യന്തര, പ്രതിരോധ വിഭാഗം ​െഎ.ജി അമിതാബ്​ താക്കൂർ പറഞ്ഞു. അതേസമയം, അദ്ദേഹം യൂനി​േഫാമി​​​െൻറ മഹത്ത്വം ഉയർത്തിപ്പിടിക്കണമായിരുന്നുവെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.  

Tags:    
News Summary - Cop in uniform kneels down with folded arms before Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.