ഗുണ്ടാനേതാവിനൊപ്പം പൊലീസുകാരന്‍റെ ജന്മദിനാഘോഷം; ചിത്രങ്ങൾ വൈറലായതോടെ സ്​ഥലംമാറ്റം

മുംബൈ: ഗുണ്ടാനേതാവിന്‍റെ ജന്മദിനം ആഘോഷ ചടങ്ങിൽ പ​െങ്കടുക്കുന്നതിന്‍റെ ചിത്രങ്ങൾ വൈറലായതോടെ മുതിർന്ന പൊലീസ്​ ഇൻസ്​പെക്​ടർക്ക്​ സ്​ഥലംമാറ്റം. കേക്ക്​ മുറിക്കുന്നതിന്‍റെ ഉൾപ്പെടെ ചിത്രങ്ങൾ വൈറലാ​യി മണിക്കൂറുകൾക്കകമാണ്​ നടപടി.

കൺട്രോൾ റൂമിലേക്കാണ്​ സ്​ഥലംമാറ്റം. ജോഗേശ്വരി പൊലീസ്​ സ്​റ്റേഷനിലെ ഇൻസ്​പെക്​ടറാണ്​ മഹേ​ന്ദ്ര നെർലേക്കർ. കലാപം, കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതിയായ ഡാനിഷ്​ ഷെയ്​ക്കിനൊപ്പം ഇയാൾ ജന്മദിനം ആഘോഷിക്കുന്നതാണ്​ വിഡിയോ. മുതിർന്ന പൊലീസ്​ ഇൻസ്​പെക്​ടറായ മഹേ​ന്ദ്ര നെർലേക്കർ പ്രതിയായ ഡാനിഷ്​ ഷെയ്​ക്കിന്‍റെ വായിൽ കേക്ക്​ വെച്ചുനൽകുന്നതാണ്​ പ്രചരിക്കുന്ന ചിത്രം.

ദിവസങ്ങൾക്ക്​ മുമ്പുള്ളതാണ്​ ആഘോഷം. എന്നാൽ, ചിത്രങ്ങൾ വ്യാഴാഴ്ചയോടെയാണ്​ വൈറലായത്​. ജോ​േഗശ്വരി ഹൗസിങ്​ സൊസൈറ്റിലായിരുന്നു ജന്മദിന ആഘോഷം. ആഘോഷത്തിൽ പൊലീസുകാരനും പങ്കുചേരുകയായിരുന്നു. സംഭവത്തിൽ നെർലേക്കർ പ്രതികരിക്കാൻ തയാറായിട്ടില്ല. സംഭവത്തിൽ ഡിവിഷനൽ അസിസ്റ്റന്‍റ്​ കമീഷണർ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

ജന്മദിനാഘോഷത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ബി.ജെ.പി എം.പി കിരിത്​ സോമയ്യ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. സർക്കാറിനും പൊലീസിനുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു പോസ്​റ്റ്​. 

Tags:    
News Summary - Cop transferred after birthday video with criminal surfaces online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.