ന്യൂഡൽഹി: ഉപഭോക്താക്കളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനു ം ചരക്കുസേവനങ്ങളിലെ പോരായ്മകൾ സംബന്ധിച്ച പരാതി പരിഹാരത്തിന് സംവിധാനമൊരുക്കുന്നതിനും ലക്ഷ്യമിട്ട് തയാറാക്കിയ ‘ഉപഭോക്തൃ സംരക്ഷണ ബിൽ 2018’ ലോക്സഭ പാസാക്കി. ഉടൻ രാജ്യസഭയിൽ അവതരിപ്പിക്കുന്ന ബിൽ അവിടെയും പാസായാൽ 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരമായി പ്രാബല്യത്തിൽവരും.
മൂന്നു പതിറ്റാണ്ടായി ഭേദഗതി ചെയ്യപ്പെട്ടിട്ടില്ലാത്ത ഉപഭോക്തൃ നിയമങ്ങളിൽ മാറ്റം അനിവാര്യമായതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ലോക്സഭയിൽ ചർച്ചക്ക് മറുപടി പറഞ്ഞ ഉപഭോക്തൃ മന്ത്രി രാംവിലാസ് പാസ്വാൻ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതികൾ പരിഗണിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും ജില്ല, സംസ്ഥാന, ദേശീയ തലത്തിൽ ഉപഭോക്തൃ തർക്ക പരാതി സമിതി രൂപവത്ക്കരിക്കുന്നതിനും കേന്ദ്രതലത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് രൂപം നൽകുന്നതിനും ബിൽ നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.