അഹ്മദാബാദ്: ഗുജറാത്തിൽ രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ് ഥാനാർഥികൾക്കെതിരെ വോട്ടു ചെയ്തതിനുശേഷം എം.എൽ.എമാരായ അൽപേഷ് താക്കോറും ധാവൽ സിങ് ജല്ലയും കോൺഗ്രസിൽനിന്ന് രാജിവെച്ചു. വെള്ളിയാഴ്ചയാണ് രണ്ട് രാജ്യസഭാസീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്.
വിദേശകാര്യ സഹമന്ത്രി എസ്. ജയശങ്കറിനെയും ഒ.ബി.സി നേതാവ് ജുഗൽജി ഠാകുറിനെയും ബി.ജെ.പി നിർത്തിയപ്പോൾ കോൺഗ്രസ് ചന്ദ്രിക ചുദാസാമയെയും ഗൗരവ് പാണ്ഡ്യയെയും രംഗത്തിറക്കി.
അൽപേഷും ജല്ലയും ബി.ജെ.പി സ്ഥാനാർഥികൾക്കാണ് വോട്ട് ചെയ്തത്. രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ ദേശീയ നേതാക്കൾക്ക് വോട്ട് നൽകിയതായി അൽപേഷ് പ്രതികരിച്ചേപ്പാൾ കോൺഗ്രസിനകത്ത് തനിക്ക് മാനസിക സമ്മർദം ഏറെയാണെന്നും ആ ഭാരത്തിൽനിന്നും താൻ സ്വതന്ത്രനായെന്നും ജല്ലയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.