ന്യൂഡൽഹി: ത്രിപുരയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശനിയാഴ്ച രാജി പ്രഖ്യാപിച്ച ആക്ടിങ് പ്രസിഡന്‍റ് കാന്തി ബിശ്വാസ് മണിക്കൂറുകൾ കഴിഞ്ഞ് പിൻവലിച്ചു. തന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയെന്ന് പറഞ്ഞാണ് നയംമാറ്റം.
വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് രാജിയെന്നും രാഷ്ട്രീയം വിടുകയാണെന്നും നേരത്തെ കാന്തി ബിശ്വാസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അതല്ലാത്ത പ്രശ്നങ്ങളും പരിഹരിക്കപ്പെടാനാണ്ടെന്നും അങ്ങനെയെങ്കിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ തുടരുമെന്നും പിന്നീട് തിരുത്തി. അതിനൊടുവിലാണ് തിരിച്ചുവരവ്.
പാർട്ടി ഹൈകമാൻഡിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് മടക്കമെന്നാണ് സൂചന. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാൻ പാർട്ടി ശ്രമം സജീവമാക്കിയതിനിടെയുണ്ടായ രാജി കൂടുതൽ തിരിച്ചടിയായിരുന്നു. രണ്ടു വർഷത്തിനിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. കഴിഞ്ഞ ദിവസം സമാനമായി മറ്റൊരു കോൺഗ്രസ് നേതാവ് സുഷ്മിത ദേവ് രാജിവെച്ച് തൃണമൂലിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.