Posted On
date_range Updated On
date_range കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടന; സച്ചിൻ പൈലറ്റും, ശശി തരൂരും പട്ടികയിൽ
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരുവനന്തപുരം എം.പി ശശി തരൂരും, രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും സമിതിയിലുണ്ട്.
മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെ 39 അംഗങ്ങളടങ്ങിയ സമിതിയുടെ വിവരങ്ങളാണ് ഖാർഗെ പങ്കുവെച്ചത്.
കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സംഘടനാ തെരഞ്ഞെടുപ്പിൽ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവർ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.