ഡൽഹിയിൽ കോൺഗ്രസ് ‘കിങ് മേക്കറാ’കുമെന്ന് വിശേഷ് തൊകാസ്

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് ‘കിങ് മേക്കറാ’കുമെന്ന് കോൺഗ്രസ് നേതാവ് വിശേഷ് തൊകാസ്. കോൺഗ്രസിന് പ്രതീക്ഷിച്ചതിലും കൂടുതൽ സീറ്റുകൾ ലഭിക്കും. കോൺഗ്രസ് പാർട്ടിയില്ലാതെ ഡൽഹിയിൽ സർക്കാർ രൂപീകരിക്കില്ലെന്നും വിശേഷ് തൊകാസ് ചൂണ്ടിക്കാട്ടി.

അതേസമയം, ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾ ശരിവെക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ എ.എ.പിയും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും പിന്നീട് ബി.ജെ.പി ലീഡ് ചെയ്യുകയായിരുന്നു. കോൺഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

Tags:    
News Summary - Congress will be the king-maker in this election - Vishesh Tokas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.