ബി.ജെ.പി എം.പി കയ്യേറ്റം ചെയ്​തുവെന്ന്​ രമ്യ ഹരിദാസ്

​ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളെച്ചൊല്ലി ലോക്​സഭയിൽ ബി.ജെ.പി കോൺഗ്രസ്​ എം.പിമാർ തമ്മിൽ കയ്യാങ്കളി. സംഘർഷത്തിനിടെ ബി.ജെ.പി എം.പിമാർ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്​തുവെന്ന്​ ആരോപിച്ച്​ രമ്യ ഹരിദാസ്​ സ്​പീക്കർക്ക്​ പരാതി നൽകി.

കേന്ദ്ര അഭ്യന്തരമന്ത്രി അമിത്​ ഷാ രാജിവെക്കണമെന്ന ബാനറുകളും പ്ലക്കാർഡുകളുമായാണ്​ കോൺഗ്രസ് എം.പിമാർ സഭയിലെത്തിയിരുന്നത്​. ​ബാനറുമായി നിൽക്കുകയായിരുന്ന തന്നെ ബി.ജെ.പി എം.പി ജസ്​കൗർ മീണയടക്കമുള്ളവർ കയ്യേറ്റം ചെയ്​തുവെന്നാണ്​ രമ്യ പരാതിയിൽ ആരോപിച്ചത്​. ദലിതയും വനിതയുമായതുകൊണ്ടാണോ തന്നെ നിരന്തരം അക്രമിക്കുന്നതെന്നും രമ്യ പരാതിയിൽ പറയുന്നു. സ്​പീക്കർ പരാതി സ്വീകരിച്ചിട്ടുണ്ട്​.

ബി.ജെ.പി അംഗങ്ങളും കോൺഗ്രസ്​ അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി കയ്യാങ്കളിയിലേർപ്പെട്ടതോടെ സഭ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നാടകീയരംഗങ്ങള്‍ക്ക് ശേഷം മൂന്ന് മണിക്ക് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടരുന്നതിനാല്‍ വൈകീട്ട് നാലര വരെ സഭ നിര്‍ത്തിവെയ്ക്കുന്നതായി സ്​പീക്കർ അറിയിക്കുകയായിരുന്നു.

Tags:    
News Summary - Congress' Ramya Haridas Alleges Assault By BJP MP In Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.