കോൺഗ്രസ് പ്രസിഡന്റ്: ആര് ജയിച്ചാലും മാർഗനിർദേശകർ നെഹ്റു കുടുംബം

ന്യൂഡൽഹി: പുതിയ കോൺഗ്രസ് പ്രസിഡന്‍റിനു വേണ്ടിയുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കേ, നെഹ്റുകുടുംബത്തിന്‍റെ മാർഗനിർദേശങ്ങളില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും.

താൻ പ്രസിഡന്‍റായാൽ ഓരോ തീരുമാനത്തിനും നെഹ്റുകുടുംബവുമായി കൂടിയാലോചിച്ചെന്നു വരില്ല. എന്നാൽ, മാർഗനിർദേശങ്ങൾ തേടും. അതില്ലാതെ പാർട്ടിക്ക് പ്രവർത്തിക്കാനാവില്ല. ഇത്ര നാൾ പാർട്ടിയെ നയിച്ചവരുടെ ഉപദേശം തേടുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല. വ്യക്തികേന്ദ്രീകൃതമായല്ല, കൂട്ടായ രീതിയിൽ പ്രവർത്തിക്കുന്നതിലാണ് താൽപര്യം -മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമോ എന്ന ചോദ്യത്തിന് ഖാർഗെ വ്യക്തമായ മറുപടി പറഞ്ഞില്ല.

സമവായത്തിന്‍റെ അടിസ്ഥാനത്തിലാവും മുന്നോട്ടു പോവുകയെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുകുടുംബത്തെ ഇരുട്ടിൽ നിർത്തി കോൺഗ്രസിനെ നയിക്കാൻ ആർക്കും കഴിയില്ലെന്ന് ശശി തരൂർ പറഞ്ഞു. ജയിച്ചാൽ സീതാറാം കേസരിയെപ്പോലെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകുമോ എന്ന് ഭോപാലിലെ സ്വീകരണ പരിപാടിക്കിടയിൽ ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.

Tags:    
News Summary - Congress President: No matter who wins, Nehru family will be the mentors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.